back to top
Friday, April 17, 2026
Homeകണ്ണൂർകാറിന് സൈഡ് കൊടുക്കാത്തവിരോധത്തിൽ അക്രമം പത്ത് പേർക്കെതിരെ കേസ്

കാറിന് സൈഡ് കൊടുക്കാത്തവിരോധത്തിൽ അക്രമം പത്ത് പേർക്കെതിരെ കേസ്

പയ്യന്നൂർ : കാറിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധത്തിൽ യുവാവിനെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയും കഴുത്തിന് വാളുവെച്ചുവെന്ന പരാതിയിൽ 10 പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. പയ്യന്നൂർ കവ്വായി സിദ്ധിഖ് പള്ളിക്ക് സമീപത്തെ കെ പി ഷൈജു(25) വിൻ്റെ പരാതിയിലാണ് തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ശരത്, ഷിബിൻ, സാരംഗ് , കലേഷ്, രതീഷ്, എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ 10 പേർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഈ മാസം 12 ന് രാത്രി 12.30 ന് പയ്യന്നൂർ കൊറ്റി മേൽപ്പാലത്തിനടുത്തെ ടർഫിന് സമീപത്തെ റോഡിൽ വെച്ച് പ്രതികൾ മാരകായുധവുമായിവന്ന് പരാതിക്കാരൻ്റെ കൂടെയുണ്ടായിരുന്ന പ്രജിത്തിൻ്റെ കഴുത്തിന് ഒന്നാം പ്രതി വാൾ വെക്കുന്നത് പരാതിക്കാരനും സുഹൃത്ത് ഉദിഷും പിടിച്ചു മാറ്റിയപ്പോൾ പ്രതികൾ സ്റ്റീലിൻ്റെ പൈപ്പ് ,വാരി കഷണം കൊണ്ടു അടിക്കുകയും കൈകൊണ്ട് അടിച്ചും പ്രജിത്തിനും ഉദിഷിനും പരിക്കു പറ്റിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments