back to top
Tuesday, June 9, 2026
Homeകണ്ണൂർറെയില്‍വേ കരാർ തൊഴിലാളികളുടെ ഷെല്‍ട്ടറിൽ തീപിടുത്തം

റെയില്‍വേ കരാർ തൊഴിലാളികളുടെ ഷെല്‍ട്ടറിൽ തീപിടുത്തം

പയ്യന്നൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ പാർക്കിംഗ് നിര്‍മ്മാണ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട കരാര്‍ തൊഴിലാളികൾക്ക് താമസിക്കുവാന്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെല്‍ട്ടറിന് തീപിടിച്ചു. റെയില്‍വേയുടെ പാര്‍ക്കിംഗ് ഏരിയക്ക് സമീപം നിര്‍മ്മിച്ചിരുന്ന താല്‍ക്കാലിക ഷെൽട്ടറിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ 2.50 മണിയോടെയാണ് സംഭവം. ഇന്നലെ രാത്രിയിൽ താമസക്കാരില്ലാതിരുന്നതിനാല്‍ ഷെൽട്ടർപൂട്ടിയിട്ട നിലയിലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആൻ്റ് റെസ്‌ക്യുഓഫീസര്‍ എന്‍. മുരളിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഫാന്‍, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചതോടൊപ്പം ഷെഡിനും ഭാഗികമായി നാശമുണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സേനാംഗങ്ങളായ വിപിൻ കെ വി , അരുൺ കെ നമ്പ്യാർ ,ജിനോ ജോൺ,ഇർഷാദ് സി കെ , ഹോം ഗാർഡ് രവീന്ദ്രൻ വി എൻ എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments