back to top
Friday, April 17, 2026
Homeകണ്ണൂർഅൽ ഇഫ്തിതാഹ്:ഹസനാത്ത് പഠനാരംഭം ഗംഭീരമായി

അൽ ഇഫ്തിതാഹ്:ഹസനാത്ത് പഠനാരംഭം ഗംഭീരമായി

കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ 2026-27 അക്കാദമിക് വർഷത്തേക്ക് അഡ്മിഷൻ നൽകപ്പെട്ട വിദ്യാർത്ഥികളുടെ പഠനാരംഭം നടന്നു. മാർച്ച് മാസം അവസാന വാരം നടന്ന ദാറുൽഹുദാ അഡ്‌മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയ മുപ്പത് വിദ്യാർഥികൾക്ക് ഹുദവി കോഴ്സിലേക്കും 14 വിദ്യാർഥികൾക്ക് ഖുർആൻഹിഫ്ദ് കോഴ്സിലേക്കും പ്രവേശനം നൽകി.ഹസനാത്ത് ഗ്രാൻഡ് മസ്ജിദിൽ നടന്ന പരിപാടി സയ്യിദ് അലി ഹാഷിം ബാഅലവീ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എൻ മുസ്തഫ അധ്യക്ഷനായി. ഹാഫിള് ഹാശിർ പുല്ലൂപ്പി ഖിറാഅത്ത് നടത്തി, അനസ് ഹുദവി വിഷയാവതരണം നടത്തി.കെ.പി അബൂബക്കർ ഹാജി, ഡോ. താജുദീൻ വാഫി, റഫീഖ് ഹുദവി, ആലിഹാജി, ഇസ്മാഈൽ ഹുദവി, സി.പി മായിൻ മാസ്റ്റർ, ഉനൈസ് ഹുദവി സംസാരിച്ചു.സി.എൻ അബ്ദുറഹ്മാൻ, എം.വി ഹുസൈൻ, അസീസ് ബാഖവി, അബ്ദുറഹ്മാൻ ഹാജി ടി.വി, അറക്കകത്ത് സത്താർ, കെ.പി ആലി കുഞ്ഞി, മുഹമ്മദ് മാങ്കടവ്, ശരീഫ് മാസ്റ്റർ, യാസിർ ഹുദവി, ഇ.വി മുഹമ്മദ്, ഫാറൂഖ് ഹുദവി, ഹസനവി സയ്യിദ് സാലിമുദീൻ രിഫാഈ കല്ലായി, ശാമിൽ ഹസനവി പാറപ്പുറം, അദ്നാൻ ഹുദവി സംബന്ധിച്ചു.
പി.പി ഖാലിദ് ഹാജി സ്വാഗതവും അബ്ദുൽ മജീദ് ഹുദവി നന്ദിയും പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments