തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. 240 ഗ്രാം കഞ്ചാവുമായി അസാം ഗോൾപാറ സ്വദേശിയും കണ്ണപ്പിലാവിൽ അഷറഫ് ക്വാട്ടേർസിൽ താമസക്കാരനുമായ ഹബിജുൾ ഇസ്ലാം (25), അസാം ഗോൾപാറ ടൗണിലെ ജോഹിറുൾ ഇസ്ലാം (32) നെ 70 ഗ്രാം കഞ്ചാവുമായാണ്
എസ്. ഐ. പി. യദുകൃഷ്‌ണനും സംഘവും പിടികൂടിയത്. കുറുമാത്തൂർ കണ്ണപ്പിലാവിലെ പടക്കകടയ്ക്ക് സമീപം വെച്ചും കള്ള് ഷാപ്പിന് സമീപവും വെച്ചാണ് കഞ്ചാവുമായി പ്രതികൾ പോലീസ് പിടിയിലായത്.

