പയ്യന്നൂർ: ടിപ്പർ ലോറി ഡ്രൈവറെ റോഡരികിലെ ടവറിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെരുന്തട്ട പുറക്കുന്ന് സ്വദേശിനി ടി.വി തമ്പായിയുടെ മകൻ വെള്ളൂർ അമ്പലത്തറയിൽ താമസിക്കുന്ന ടി.വി കുഞ്ഞികൃഷ്ണനെ (51) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 7.20 മണിയോടെ വെള്ളൂർ ഏച്ചിലാംവയലിലാണ് സംഭവം. ഭാര്യ:എൻ.വി. അനിത. മക്കൾ: കൃഷ്ണപ്രിയ ,അശ്വിനി . മരുമക്കൾ: ഹരിപ്രസാദ്,രതീഷ് ( ഗൾഫ് ).
പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

