back to top
Tuesday, July 28, 2026
Homeകേരളംഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു

ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു

ദോഹ :ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ പോയ മലയാളി യുവാവ് കണ്ണൂർ പഴയങ്ങാടിയിൽ ബൈക്ക് അപകടത്തിൽ മരിച്ചു.വയലപ്രയിലെ എം.സനൽകുമാർ(30)ആണ് മരിച്ചത്.ഖത്തറിലെ മജ്ലിസ് ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്ത് നിന്ന് വയലപ്രയിലേക്ക് വരികയായിരുന്ന സനൽകുമാറിന്റെ ഇരുചക്ര വാഹനം റോഡരികിൽ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിൽ ഇടിച്ച് തോട്ടിലേക്ക് മറിയുകയായിരുന്നു.ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നു മാസം മുമ്പ് നാട്ടിലെത്തിയ സനൽ കുമാറിന്റെ മടക്കയാത്ര നിലവിലെ പശ്ചിമേഷ്യൻ സംഘർഷം കാരണം വൈകുകയായിരുന്നു.വയലപ്രയിലെ പോള ലക്ഷ്മണന്റെയും എം.രാധയുടെയും മകനാണ്.

ഭാര്യ :വർഷ.മകൾ :ഐസൽ ഇസ സനൽ(ഒന്നര വയസ്സ്).

പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം വയലപ്ര പൊതു ശ്‌മശാനത്തിൽ സംസ്കരിക്കും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments