back to top
Tuesday, May 26, 2026
Homekannurഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'ദൃഢം' മാർച്ചിൽ തിയേറ്ററുകളിലേക്ക്

ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ മാർച്ചിൽ തിയേറ്ററുകളിലേക്ക്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ റിലീസ് അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്. ‘കൊറോണ പേപ്പേഴ്സിനും’ ‘വേല’യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രം മാർച്ചിലാണ് റിലീസിനായി ഒരുങ്ങുന്നത്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയിൻ അവതരിപ്പിക്കുന്നത്.

കുഴിനിലം എന്ന പ്രദേശത്തെ ചില സംഭവങ്ങളും അതിന് പിന്നാലെ നടക്കുന്ന കേസന്വേഷണവും പ്രമേയമാകുന്ന ചിത്രം ഒരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് ലഭിക്കുന്ന സൂചന. നവാഗതനായ മാർട്ടിൻ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രധാന താരങ്ങൾ:

ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments