back to top
Tuesday, November 24, 2026
Homeകേരളംപാലക്കാട് സ്കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സഹപാഠിയെ ചോദ്യം ചെയ്യുന്നു...

പാലക്കാട് സ്കൂളില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റു; സഹപാഠിയെ ചോദ്യം ചെയ്യുന്നു…

പാലക്കാട് പരുതൂര്‍ ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് വെടിയേറ്റു. സഹപാഠിയാണ് വെടിയുതിര്‍ത്തത്. രാവിലെ 11.45 നാണ് സംഭവമുണ്ടായത്.വിദ്യാര്‍ഥിയുടെ കക്ഷത്താണ് വെടിയേറ്റത്. പരുക്ക് ഗുരുതരമല്ല.  പരുക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കയ്യില്‍ പഴക്കമുള്ള ചെറിയ നാടന്‍ തോക്കാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. 

തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠിയെ ചോദ്യം ചെയ്യുകയാണ്. ഏത് തരത്തിലെ റിവോള്‍വറാണെന്നതില്‍ വ്യക്തതയില്ല. കുട്ടിയുടെ ബന്ധുക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments