back to top
Friday, October 23, 2026
Homekannurചാരായവും വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

ചാരായവും വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

ആലക്കോട് : കാറിൽ കടത്തിയ രണ്ടു ലിറ്റർ ചാരായവും, മൂന്നരലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചിറ്റാരിക്കാൽ കടുമേനി പട്ടയങ്ങാനത്തെകണ്ടത്തിൽ വീട്ടിൽ ജോസഫ് മാത്യുവിനെ (45)യാണ്
ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സി .എച്ച്.
നസീബിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ആലക്കോട് ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആലക്കോട് പാലത്തിന് സമീപം വെച്ചാണ് രണ്ട് ലിറ്റർ ചാരായവും, മൂന്നരലിറ്റർ വിദേശമദ്യവുമായി പ്രതി പിടിയിലായത്. തുടർന്ന്മദ്യം കടത്താൻ ഉപയോഗിച്ച കെ. എൽ.60.ജി.5971 നമ്പർ ആൾട്ടോ 800 കാർ കസ്റ്റഡിയിലെടുത്തു .
എക്സൈസ് സംഘത്തിൽ ഗ്രേഡ് അസി എക്‌സൈസ് ഇൻസ്പെക്ടർ മാരായ പി. ആർ.സജീവ്, ടി.ആർ. രാജേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ സി.കെ. ഷിബു, സിവിൽ എക്‌സൈസ് ഓഫീസർ ജിതിൻ ആൻ്റണി, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജു പീറ്റർ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ കെ.വി. പുരുഷോത്തമൻഎന്നിവരും ഉണ്ടായിരുന്നു..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments