back to top
Tuesday, July 28, 2026
Homeകണ്ണൂർഅമ്മയെ മർദ്ദിച്ചു: കൊല്ലുമെന്ന് ഭീഷണി മകനെതിരെ കേസ്

അമ്മയെ മർദ്ദിച്ചു: കൊല്ലുമെന്ന് ഭീഷണി മകനെതിരെ കേസ്

പെരിങ്ങോം: കോടതി ഉത്തരവ് ലംഘിച്ചു കൊണ്ട് വീട്ടിലെഅടുക്കളയിൽ കയറി അമ്മയെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുക യും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മകനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കരിപ്പാൽ സ്വദേശിനി കെ. ജാനകി (70) യുടെ പരാതിയിലാണ് മകൻ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 22 ന് ആണ് പരാതിക്കാസ്പദമായ സംഭവം. അടുക്കളയിൽ കയറി വന്ന പ്രതിയോട് ഇറച്ചി വാങ്ങി കൊടുക്കാൻ കഴിയില്ലയെന്ന് പറഞ്ഞ വിരോധത്തിലാണ് സംഭവം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments