വളപട്ടണം: വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ജില്ലാതല അക്കാദമി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ടി.എഫ്.എ തൃക്കരിപ്പൂർ ബി ടീമും റോയൽ എഫ്.എ ധർമശാലയും സെമിഫൈനലിൽ പ്രവേശിച്ചു.
ആവേശകരമായ അണ്ടർ 16 വിഭാഗം പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടി.എസ്.എ തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ടി.എഫ്.എ തൃക്കരിപ്പൂർ ബി ടീം സെമി ബർത്ത് ഉറപ്പാക്കിയത്.
അണ്ടർ 14 വിഭാഗത്തിൽ നടന്ന ഏകപക്ഷീയമായ പോരാട്ടത്തിൽ, എതിരില്ലാത്ത ആറു ഗോളുകൾക്ക് അഴീക്കോട് ജി.പി.എഫ്.എയെ തകർത്ത് റോയൽ എഫ്.എ ധർമശാലയും സെമിയിലെത്തി. ടൂർണമെന്റിലെ നിർണ്ണായകമായ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് മിനി സ്റ്റേഡിയത്തിൽ നടക്കും.

