back to top
Thursday, May 14, 2026
Homeകണ്ണൂർമാട്ടൂലിലെ ജനകീയ ഡോക്ടർ എം.പി. ബാലൻ വിടപറഞ്ഞു

മാട്ടൂലിലെ ജനകീയ ഡോക്ടർ എം.പി. ബാലൻ വിടപറഞ്ഞു

പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജസിന്താ ബിൽഡിങ്ങിന് സമീപത്തെ ശാന്തി ഹോമിയോ ക്ലിനിക് ഉടമയും, പ്രദേശത്തെ ജനകീയ ഡോക്ടറുമായിരുന്ന ഡോ. എം.പി. ബാലൻ (86) നിര്യാതനായി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്ന മാട്ടൂലിലെ സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിന് നോവായി മാറി.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് മാട്ടൂൽ പൊലുപ്പിൽ സമുദായ ശ്മശാനത്തിൽ നടക്കും.

കുടുംബാംഗങ്ങൾ:

• ഭാര്യ: കെ.വി. കാർത്യായനി.

• മക്കൾ: പ്രമീള, പത്മ (ഇരുവരും കല്യാശേരി സെൻട്രൽ), ഭാരതി (അമ്പലപ്പുറം), കെ.വി. മഹിജ (സെക്രട്ടറി, മാട്ടൂൽ സർവീസ് സഹകരണ ബാങ്ക്).

• മരുമക്കൾ: ചന്ദ്രൻ (വിമുക്ത ഭടൻ – കല്യാശേരി സെൻട്രൽ), മോഹനൻ (ബിസിനസ്), കൃഷ്ണൻ (അമ്പലപ്പുറം), ജയപ്രകാശ് (ഇരിണാവ്, പ്രണവ് – ഐശ്വര്യ ബേക്കറി).

• സഹോദരങ്ങൾ: നാരായണൻ (എം.പി ട്രേഡേഴ്സ്), രോഹിണി, വിജയൻ, ചന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ (ആന്ധ്ര), പത്മനാഭൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments