back to top
Thursday, May 14, 2026
Homeകേരളംസി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%, ഒന്നാമതായി തിരുവനന്തപുരം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%, ഒന്നാമതായി തിരുവനന്തപുരം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2026-ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം വിദ്യാർത്ഥികളാണ് ഇത്തവണ ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെയായിരുന്നു പരീക്ഷകൾ നടന്നത്.

പെൺകുട്ടികൾ മുന്നിൽ; അഭിമാനമായി തിരുവനന്തപുരം

പതിവ് തെറ്റിക്കാതെ ഇത്തവണയും പെൺകുട്ടികൾ തന്നെയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ആൺകുട്ടികളേക്കാൾ 6.73 ശതമാനം അധികം വിജയശതമാനമാണ് പെൺകുട്ടികൾ നേടിയത്. അതേസമയം, 95.62 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് വീണ്ടും ഒന്നാമതെത്തിയത് കേരളത്തിന് അഭിമാനമായി. പ്രയാഗ്‌രാജ് മേഖലയിലാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം രേഖപ്പെടുത്തിയത് (72.43%).

ഫലം എങ്ങനെ പരിശോധിക്കാം?

വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവ വഴി ഫലം അറിയാൻ സാധിക്കും.

• ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

• “CBSE Class 12 Result 2026” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകുക.

• ‘Submit’ ബട്ടൺ അമർത്തുന്നതോടെ സ്കോർകാർഡ് സ്ക്രീനിൽ കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

വെബ്‌സൈറ്റുകൾക്ക് പുറമെ തിരക്കേറിയ സമയങ്ങളിൽ തടസ്സമില്ലാതെ ഫലം അറിയാൻ DigiLocker, UMANG എന്നീ മൊബൈൽ ആപ്പുകൾ വഴിയും SMS, IVRS സംവിധാനങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments