back to top
Friday, June 26, 2026
Homeകായികംഹൈദരാബാദിനെ കശാപ്പ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ്; 82 റൺസിന്റെ പടുകൂറ്റൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാമത്!

ഹൈദരാബാദിനെ കശാപ്പ് ചെയ്ത് ഗുജറാത്ത് ടൈറ്റൻസ്; 82 റൺസിന്റെ പടുകൂറ്റൻ വിജയം, പോയിന്റ് ടേബിളിൽ ഒന്നാമത്!

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള (SRH) ഐ.പി.എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് (GT) ഉജ്ജ്വല വിജയം. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഗുജറാത്ത് 82 റൺസിന്റെ പടുകൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ പിന്തള്ളി ഗുജറാത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. ഗുജറാത്തിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്.

ഹൈദരാബാദ് തകർന്നടിഞ്ഞു

ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എസ്.ആർ.എച്ചിന് 14.5 ഓവറിൽ വെറും 86 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കാഗിസോ റബാഡയും ജേസൺ ഹോൾഡറുമാണ് സൺറൈസേഴ്‌സ് ബാറ്റിംഗ് നിരയെ തകർത്തു തരിപ്പണമാക്കിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി ഗുജറാത്ത് ബൗളിംഗ് നിരയുടെ ആധിപത്യം പൂർണ്ണമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസ് നേടിയത്. സായ് സുദർശൻ (44 പന്തിൽ 61), വാഷിംഗ്ടൺ സുന്ദർ (33 പന്തിൽ 50) എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ച്വറികളാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments