back to top
Tuesday, May 12, 2026
Homeദേശീയംചോദ്യപ്പേപ്പർ ചോർച്ച: ഈ വർഷത്തെ നീറ്റ് (NEET UG) പരീക്ഷ റദ്ദാക്കി

ചോദ്യപ്പേപ്പർ ചോർച്ച: ഈ വർഷത്തെ നീറ്റ് (NEET UG) പരീക്ഷ റദ്ദാക്കി

ദില്ലി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി (NEET UG) റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) നിർണ്ണായക തീരുമാനം.

ചോദ്യപ്പേപ്പർ ചോർച്ചയിലും പരീക്ഷാ നടപടികളിലെ വലിയ തോതിലുള്ള ക്രമക്കേടുകളിലും സി.ബി.ഐ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടു.

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായുള്ള പുതിയ വിജ്ഞാപനം ഉടൻ പുറത്തിറക്കും. വിദ്യാർത്ഥികൾക്ക് പുതിയ ഹാൾടിക്കറ്റുകൾ വിതരണം ചെയ്യും.

ഒരിക്കൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്നും, വീണ്ടും ഫീസ് അടയ്ക്കേണ്ടതില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കാൻ അടിയന്തര തീരുമാനമെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments