back to top
Monday, May 11, 2026
Homeകേരളംട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; എറണാകുളം റൂട്ടിൽ നിയന്ത്രണം, മാവേലി ഉൾപ്പെടെയുള്ള ട്രെയിനുകൾ കോട്ടയം വഴി

ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; എറണാകുളം റൂട്ടിൽ നിയന്ത്രണം, മാവേലി ഉൾപ്പെടെയുള്ള ട്രെയിനുകൾ കോട്ടയം വഴി

തിരുവനന്തപുരം: എറണാകുളം ജങ്ഷൻ യാർഡിൽ നടക്കുന്ന എൻജിനിയറിങ് പ്രവൃത്തികളെത്തുടർന്ന് വിവിധ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ വഴിയോടേണ്ട പല പ്രമുഖ ട്രെയിനുകളും കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു.

തിരിച്ചുവിടുന്ന പ്രധാന ട്രെയിനുകൾ:

• ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് (16128): മെയ് 9, 11 മുതൽ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

• ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് (22207): മെയ് 15, 22 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.

• മാവേലി എക്‌സ്പ്രസ് (16603): മെയ് 15-ന് കോട്ടയം വഴിയായിരിക്കും സർവീസ്. എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

• കൊച്ചുവേളി – മംഗളൂരു അന്ത്യോദയ (16355): മെയ് 14, 16, 21, 23 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും.

കൂടാതെ മംഗളൂരു – തിരുവനന്തപുരം അന്ത്യോദയ (16356), മാവേലി എക്‌സ്പ്രസ് എന്നിവ നിശ്ചിത ദിവസങ്ങളിൽ 30 മുതൽ 40 മിനിറ്റ് വരെ വൈകിയോടാനും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments