back to top
Monday, May 11, 2026
Homeകേരളംപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവ് പോക്സോ കേസിൽ പിടിയിൽ പരപ്പ ബളാൽ അരിങ്കല്ല് സ്വദേശി വേങ്ങയിൽ ഹൗസിൽ അനിൽകുമാറിനെ (44) യാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകുന്നേരമാണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വായനശാലയിലെ ലൈബ്രറിയിൽ പുസ്തകം വാങ്ങാനെത്തിയ പെൺകുട്ടിക്കു നേരെയാണ് പ്രതി നഗ്നതാപ്രദർശനം നടത്തിയത്.

തുടർന്ന് പെൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകി. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments