back to top
Monday, June 29, 2026
Homeകണ്ണൂർമാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു

കണ്ണൂർ: ജയ്ഹിന്ദ് ടി.വി അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മാധ്യമരംഗത്ത് ദീർഘകാലമായി സജീവമായിരുന്ന വിക്ടർ, മനോരമ ന്യൂസ് ഡൽഹി റിപ്പോർട്ടറായും ഏഷ്യാനെറ്റ് ന്യൂസ് കുവൈറ്റ് റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സത്യം ഓൺലൈൻ ചീഫ് റിപ്പോർട്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മാധ്യമപ്രവർത്തനത്തിലെ വൈവിധ്യമാർന്ന അനുഭവസമ്പത്തുമായി ജയ്ഹിന്ദ് ചാനലിൽ പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം.

ശ്രീകണ്ഠപുരം പൈസക്കരി സ്വദേശിയാണ്. പരേതനായ ജോസഫിന്റെയും കൊച്ചുത്രേസ്യയുടെയും മകനാണ്. ദേശീയ വോളിബോൾ താരം മനു ജോസഫ് (ഇന്ത്യൻ റെയിൽവേ) ഏക സഹോദരനാണ്.

സംസ്കാരം നാളെ പൈസക്കരി ദേവമാതാ ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും. വിക്ടർ ജോസഫിന്റെ അകാല വിയോഗത്തിൽ മാധ്യമ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments