തലശ്ശേരി: അവിഭക്ത കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച മുൻ ജില്ലാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ ബി.പി. അബൂബക്കർ (86) സാഹിബ് നിര്യാതനായി. തലശ്ശേരി നഗരസഭാ മുൻ കൗൺസിലറായിരുന്ന അദ്ദേഹം ബാരവളപ്പിൽ പൊന്നമ്പത്ത് കുടുംബാംഗമാണ്.
1970-കളിൽ ജാഫർ അത്തോളി, ടി.സി. മുഹമ്മദ്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ തുടങ്ങിയ യുവനേതാക്കൾക്കൊപ്പം ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ മുസ്ലിം ലീഗിനെ ജില്ലയിൽ പടുത്തുയർത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദിന്റെയും തലശ്ശേരി പൊന്നമ്പത്ത് കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.
ഭാര്യമാർ: കോടങ്ങാട്ട് പുല്ലമ്പി ആസ്യ, ജസീല.
മക്കൾ: ഫസലു റഹ്‌മാൻ (മസ്കറ്റ്), ഷാജഹാൻ (ഖത്തർ), റഹ്‌മത്ത്, ഷംസാദ്, സാജിദ, നസ്റീൻ നസീം (ഖത്തർ), നസീഹ (ഖത്തർ), പരേതരായ നുസൈബ, ബുഷ്‌റ.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

