back to top
Monday, June 29, 2026
Homeകണ്ണൂർപത്തുപേര്‍ മുന്‍കരുതല്‍ അറസ്റ്റില്‍

പത്തുപേര്‍ മുന്‍കരുതല്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ഇലക്ഷൻ ഫലപ്രഖ്യാപനത്തിനു പിന്നാലെപയ്യന്നൂരില്‍ പോലീസ് പത്തു പേരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു. കോറാംകാനായിയിലെ കെ.സുമേഷ്, പി.കെ.ജയചന്ദ്രന്‍, എസ്.വി.രമേശന്‍, കക്കംപാറയിലെ എന്‍.പി.റിനീഷ്, വി.ജിതിന്‍, പയ്യന്നൂർ മഹാദേവഗ്രാമത്തിലെ ഹേമന്ത്ചന്ദ്രന്‍, രാമന്തളി ചിറ്റടിയിലെ കെ.പി.രതീഷ്,വെള്ളൂർ കണ്ടോത്തെ ഇ. കപില്‍, കരിവെള്ളൂരിലെ എം.ജനാര്‍ദ്ദനന്‍, പയ്യന്നൂരിലെ എന്‍.പി.ഷാന്‍കുമാര്‍ എന്നിവരെയാണ് പോലീസ് മുന്‍കരുതല്‍ അറസ്റ്റ് ചെയ്തത്
പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ നിന്ന് രാത്രി ഏഴരമുതല്‍ പതിനൊന്നേമുക്കാല്‍ വരേയുള്ള സമയങ്ങളിലായി കുറ്റകൃത്യം ചെയ്യാനായി നില്‍ക്കുന്നുവെന്ന ബോധ്യത്തിൽ പോലീസ് ബിഎന്‍എസ് 170 നിയമ പ്രകാരം ഇവരെ മുന്‍കരുതലായി അറസ്റ്റ് ചെയ്തു വിട്ടയച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments