തളിപ്പറമ്പ്: തളിപ്പറമ്പ് മന്നയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ രാസലഹരിയുമായി അസം സ്വദേശി പിടിയിലായി. അസം സ്വദേശിയായ സദ്ദാം ഹുസൈൻ (30) ആണ് ഒരു ഗ്രാം മെത്താംഫിറ്റാമിനുമായി പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പാർട്ടിക്കൊപ്പം ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മനോഹരൻ പി.പി., പ്രിവന്റീവ് ഓഫീസർ ഫെമിൻ സി.എച്ച്., സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ. എന്നിവരും ഉണ്ടായിരുന്നു. മന്ന ഭാഗത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന.

