back to top
Monday, May 11, 2026
Homeകണ്ണൂർഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; വിനോദയാത്രയ്ക്ക് പോയ കണ്ണൂർ സ്വദേശികളായ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളി സംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കർണാടക ഗുണ്ടൽപേട്ടിന് സമീപം ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മൂന്നര വയസ്സുകാരൻ മോഹിസ് ഷിദാൻ എന്നിവരാണ് മരണപ്പെട്ടത്.

ഗുണ്ടൽപേട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെവെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന മറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽനിന്നുള്ള വിനോദയാത്ര ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments