back to top
Monday, May 11, 2026
Homeകണ്ണൂർആലക്കോട് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ ജീവനൊടുക്കി; കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു

ആലക്കോട് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ ജീവനൊടുക്കി; കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു

ആലക്കോട്: തേർത്തല്ലി പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ ജീവനൊടുക്കി. കൊന്നങ്കൽ രാഘവൻ (79) ആണ് മകൻ സുനിലിന്റെ ആക്രമണത്തിന് ഇരയായത്. പിതാവിനെ വെട്ടിയ ശേഷം സുനിൽ സ്വന്തം കൈഞരമ്പ് മുറിച്ചാണ് ജീവനൊടുക്കിയത്.

കുടുംബ വഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെട്ടേറ്റ രാഘവനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച സുനിലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments