back to top
Monday, May 11, 2026
Homekannurഓട്ടോയിൽ കടത്തിയ 31.500 ലിറ്റർ മാഹി മദ്യവുമായി പ്രതി അറസ്റ്റിൽ

ഓട്ടോയിൽ കടത്തിയ 31.500 ലിറ്റർ മാഹി മദ്യവുമായി പ്രതി അറസ്റ്റിൽ

തലശ്ശേരി : ഓട്ടോയിൽ കടത്തിയ മാഹി മദ്യ ശേഖരവുമായി പ്രതി പിടിയിൽ. പിണറായി സ്വദേശി ടി.പി. ലത്തീഫിനെ (58) യാണ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.
ഇലക്ഷൻ വോട്ടെണ്ണലിനോടനുബന്ധിച്ച് എക്സൈസ് വകുപ്പ് കോപ്പാലം, ഗോപാൽ പേട്ട, തലായി ഉസ്സൻമൊട്ട, പെട്ടിപ്പാലം, എന്നിവിടങ്ങളിൽ പട്രോൾ നടത്തി വരവേ കണ്ണൂർ ഇന്റലിജിൻസ് ബ്യുറോ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി. യു വിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എൽ. -58 എൽ.2804 നമ്പർ ഓട്ടോയിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 31.500 ലിറ്റർ പുതുച്ചേരി (മാഹി) മദ്യവുമായി പ്രതി പിടിയിലായത്.
ഇയാളെ മുമ്പും മാഹി മദ്യം കടത്തി കൊണ്ടുവന്നതിന് വാഹന സഹിതം പിടികൂടിയിരുന്നു. മുൻകൂട്ടി ഓർഡറുകൾ സ്വീകരിച്ച് വൻതോതിൽ മദ്യം വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. എക്സൈസ് പാർട്ടിയെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വാഹന പരിശോധനയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി സി പി, അനീഷ് കുമാർ പൂവൻ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ഷാജി. സി. പി, സതീഷ് വി എൻ, ബിൻസി. ടി. കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ജിജീഷ് ചെറുവായി, പ്രസൂൺ. എൻ. കെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ധനീഷ്. സി. എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments