back to top
Monday, May 11, 2026
Homekannurതളിപ്പറമ്പിൽ വോട്ടെണ്ണൽ: സർ സയ്യിദ് സ്കൂളിൽ വിപുലമായ പാർക്കിംഗ് സൗകര്യം; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

തളിപ്പറമ്പിൽ വോട്ടെണ്ണൽ: സർ സയ്യിദ് സ്കൂളിൽ വിപുലമായ പാർക്കിംഗ് സൗകര്യം; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ

തളിപ്പറമ്പ്: പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ നിയോജക മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കേന്ദ്രമായ തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കണ്ടറി സ്‌കൂളിൽ വാഹന പാർക്കിംഗിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആർ.ഡി.ഒ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലുള്ള കേയി സാഹിബ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ട് ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

കരിമ്പം ആശുപത്രി ജംഗ്ഷൻ മുതൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് വരെയുള്ള റോഡിൽ സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കായി താഴെ പറയുന്ന പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി:

  • പയ്യന്നൂർ, പഴയങ്ങാടി, ആലക്കോട്, ഇരിക്കൂർ ഭാഗം: കരിമ്പം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം മന്ന സയ്യിദ് നഗറിലോ മഴൂർ പൂമംഗലം റോഡിലോ പാർക്ക് ചെയ്യണം.
  • കണ്ണപുരം, കല്ല്യാശ്ശേരി, മയ്യിൽ ഭാഗം: സർ സയ്യിദ് കോളേജിന് തെക്ക് വശത്തുകൂടി പ്രവേശിച്ച് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ഗ്രൗണ്ട് നിറഞ്ഞാൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലോ പിഞ്ചാസ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണ്.
  • ഉദ്യോഗസ്ഥർ: ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കാറുകൾ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിലും

ഇരുചക്രവാഹനങ്ങൾ കരിമ്പം ബാരിക്കേഡ് പോയിന്റിന് സമീപമോ മാലിക് ദീനാർ ഹോസ്റ്റൽ പരിസരത്തോ പാർക്ക് ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments