back to top
Sunday, June 28, 2026
Homeകണ്ണൂർവി. കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് പി.വി. അൻവർ; 'പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ', കൂടിക്കാഴ്ച പയ്യന്നൂരിലെ വീട്ടിൽ

വി. കുഞ്ഞികൃഷ്ണനെ സന്ദർശിച്ച് പി.വി. അൻവർ; ‘പിണറായിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ’, കൂടിക്കാഴ്ച പയ്യന്നൂരിലെ വീട്ടിൽ

പയ്യന്നൂർ: പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പി.വി. അൻവർ സന്ദർശിച്ചു. കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയായിരുന്നു അൻവറിന്റെ സന്ദർശനം. സംസ്ഥാനത്ത് വിമത കൂട്ടായ്മ രൂപീകരിക്കാനുള്ള അൻവറിന്റെ നീക്കങ്ങൾക്കിടെ നടന്ന കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു.

സന്ദർശനം വ്യക്തിപരമാണെന്നും പിണറായിസത്തിനും ഏകാധിപത്യത്തിനുമെതിരായ പോരാട്ടത്തിൽ കുഞ്ഞികൃഷ്ണന് ധാർമ്മിക പിന്തുണ നൽകാനാണ് താൻ എത്തിയതെന്നും അൻവർ പ്രതികരിച്ചു. ഒന്നര വർഷം മുൻപ് ഇതേ വിഷയങ്ങൾ ഉയർത്തിയാണ് താൻ ഇടതുപക്ഷത്ത് നിന്ന് പുറത്തുവന്നതെന്നും കുഞ്ഞികൃഷ്ണൻ സഹോദരതുല്യനാണെന്നും അൻവർ കൂട്ടിച്ചേർത്തു. അതേസമയം, തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ കാണാൻ അൻവർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments