back to top
Tuesday, May 12, 2026
Homeകണ്ണൂർമുക്കു പണ്ടം പണയപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ

മുക്കു പണ്ടം പണയപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ

ചക്കരക്കൽ : ബേങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ മുണ്ടേരി പടിയിൽ ഹൗസിലെ ഷൈജുവിനെ (46) യാണ് ഇൻസ്പെക്ടർ എം പി ഷാജി അറസ്റ്റു ചെയ്തത്. ഏച്ചൂർ സർവീസ് സഹകരണ ബേങ്കിൻ്റെ പടന്നോട്ട് മട്ട ശാഖയിൽ എട്ട് ഗ്രാം തൂക്കം വരുന്ന വ്യാജ സ്വർണ്ണ വളപണയപ്പെടുത്തി 70,000 രൂപ കൈപ്പറ്റി വിശ്വാസ നടത്തിയെന്ന സ്ഥാപനത്തിൻ്റെ ക്ലാർക്ക് ആൻ്റ് കസ്റ്റോഡിയൻ ടി. വി അനൂപിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് പടന്നോട്ട് മട്ട ശാഖയിലാണ് മുക്കു പണ്ടം പണയപ്പെടുത്തിയത്. സമാനമായ രീതിയിൽ 30 ന് ഉച്ചയ്ക്ക് 1.30 മണിക്ക് ബേങ്കിൻ്റെ കാനച്ചേരി ശാഖയിലും മറ്റൊരു ശാഖയിലും പ്രതി മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമിച്ചു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments