ആലക്കോട്: ആലക്കോട് പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കെട്ടിടത്തിൽ നിന്നും വീണുമരിച്ചു. ആലക്കോട് കുട്ടാപറമ്പിലെ മാട്ടേകുടിലില്‍ സുധാകരന്‍(58) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3:30 ഓടെ ആലക്കോട് ജയഗിരിയില്‍ വെച്ചാണ് അപകടം നടന്നത്.
ജോലിയിൽ ഏർപ്പെട്ടിരിക്കെ ഇദ്ദേഹത്തെ താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉഷയാണ് ഭാര്യ. മക്കള്‍: അനന്തു, അഖില്‍, അശ്വിന്‍. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം സംസ്‌കരിക്കും.

