back to top
Wednesday, June 24, 2026
Homeകണ്ണൂർപരാതി നൽകിയതിന് മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

പരാതി നൽകിയതിന് മർദ്ദിച്ച രണ്ടു പേർക്കെതിരെ കേസ്

പയ്യന്നൂർ: പോലീസിൽ പരാതി നൽകിയതിനു മർദ്ദിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. രാമന്തളി കുരിശുമുക്കിലെ പഴമണ്ണിൽസാജു തോമസിൻ്റെ (53)പരാതിയിലാണ് കുരിശുമുക്കിലെ ഗോഡ്സൺ മാടപ്പള്ളി, പിതാവ് നെൽസൺ മാടപ്പള്ളി എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.20 ന് വൈകുന്നേരം 5.15 ന് രാമന്തളി കുന്നരു ഭജനമഠത്തിനു സമീപം വെച്ച് പരാതിക്കാരനെ തടഞ്ഞുനിർത്തിയ പ്രതികൾ കൈ കൊണ്ട് അടിച്ചും കാൽ കൊണ്ട് ചവിട്ടിയും പരിക്കേൽപ്പിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരനെ രണ്ടാം പ്രതി ഭീഷണിപ്പെടുത്തിയ കാര്യത്തിനു പരാതി കൊടുത്തതിലുള്ള വിരോധമാണ് മർദ്ദനത്തിനു കാരണമെന്ന് പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments