back to top
Tuesday, May 12, 2026
Homeകണ്ണൂർക്രിക്കറ്റ് ലോഗോ പ്രകാശനം ചെയ്തു.

ക്രിക്കറ്റ് ലോഗോ പ്രകാശനം ചെയ്തു.

പയ്യന്നൂർ:മെയ്‌ 1,2 ,3 തീയ്യതികളിലായി മഹാദേവഗ്രാമത്തിൽ നടക്കുന്ന വെറ്ററൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ്‌ ടൂർണ്ണമെന്റിന്റെ( വി പി എൽ സീസൺ 5)പ്രചരണാർത്ഥം സംഘടിപ്പിച്ച ലോഗോ പ്രകാശനംപയ്യന്നൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർകെ.ആർ പ്രസാദ്, വിപിഎൻ സീസൺ -5 സംഘാടക സമിതി കൺവീനർ കെ. രഘുവിന് കൈമാറി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കെ. ഷാനി(സ്പാർടെക്സ് പയ്യന്നൂർ),പി സുനിൽകുമാർ(ബ്ലാസ്റ്റേഴ്‌സ് കരുവാച്ചേരി) സി.അജയൻ(ടി വൈ. സി സി തായിനേരി) കെ.വി പ്രഭാകരൻ(ഗ്രാമം), എ.വി ശ്രീജിത്ത്‌(ഗ്രാമം കൊളിഗ്സ്) സംഘാടകരായ യു.കെ മനോഹരൻ, സി.കെ രമേശൻ, വേണു കലിയന്തിൽ, ടൂർണ്ണമെന്റ്കോർഡിനേറ്റർരാജു അത്തായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഗ്രാമം കൊളിഗ്സിന്റെ ജോയിന്റ് കൺവീനർ വി.എ കലേഷ് സ്വാഗതവും, വൈസ് ചെയർമാൻ കെ ശരത്കുമാർ നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments