back to top
Tuesday, August 18, 2026
Homeകണ്ണൂർകാൽടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് യുവതികളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

കാൽടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് യുവതികളെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

കണ്ണൂർ: കാൽടെക്സിന് സമീപം വൈദ്യുതി നിലച്ചതിനെ തുടർന്ന് ലിഫ്റ്റിൽ കുടുങ്ങിയ രണ്ട് യുവതികളെ അഗ്നിശമനസേന സുരക്ഷിതമായി പുറത്തെത്തിച്ചു. കാൽടെക്സിന് സമീപത്തെ നീതി ലാബിലെ ജീവനക്കാരായ സുറൂറ എം.സി (22), നിഷ്മ പി (21) എന്നിവരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 9.15 ഓടെ ഇവർ ജോലിക്ക് വരുന്നതിനിടെയായിരുന്നു സംഭവം.

ലിഫ്റ്റ് ഒന്നാം നിലയ്ക്കും രണ്ടാം നിലയ്ക്കും ഇടയിൽ എത്തിയപ്പോൾ പെട്ടെന്ന് വൈദ്യുതി ബന്ധം തകരാറിലാകുകയായിരുന്നു. പരിഭ്രാന്തരായെങ്കിലും സുറൂറ ഉടൻ തന്നെ അഗ്നിശമന നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജിബി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സേന ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഉദ്യോഗസ്ഥർ ആദ്യം ലിഫ്റ്റ് ഒന്നാം നിലയിലേക്ക് ഇറക്കിയെങ്കിലും ലിഫ്റ്റ് കീ ഉപയോഗിച്ച് വാതിൽ തുറക്കാൻ സാധിച്ചില്ല. തുടർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ വികസിപ്പിച്ചാണ് ഇരുവരെയും സുരക്ഷിതരായി പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തന ദൗത്യത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർക്ക് പുറമെ സേനാംഗങ്ങളായ രാകിത്ത് രാജു, ഷായിബാസ്, ശ്രീകേഷ്, വിപിൻ ഉണ്ണികൃഷ്ണൻ, നിജിൽ എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments