back to top
Tuesday, May 26, 2026
Homeകായികംഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ ഇന്ത്യ സൂപ്പർ എട്ടിൽ; നെതർലൻഡ്‌സിനെ വീഴ്ത്തിയത് 17 റൺസിന്; തിളങ്ങി ശിവം...

ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ ഇന്ത്യ സൂപ്പർ എട്ടിൽ; നെതർലൻഡ്‌സിനെ വീഴ്ത്തിയത് 17 റൺസിന്; തിളങ്ങി ശിവം ദുബെ

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിച്ചു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്‌സിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുക്കാനേ സാധിച്ചുള്ളൂ.

• 31 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്ന ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ദുബെയുടെ ഇന്നിംഗ്‌സിൽ 6 സിക്‌സറുകളും 4 ഫോറുകളും ഉൾപ്പെടുന്നു. സൂര്യകുമാർ യാദവ് (34), തിലക് വർമ (31), ഹാർദിക് പാണ്ഡ്യ (30) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എന്നാൽ ലോകകപ്പിൽ തുടർച്ചയായ മൂന്നാം തവണയും ഓപ്പണർ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായത് (ഗോൾഡൻ ഡക്ക്) ഇന്ത്യയ്ക്ക് നിരാശയായി. ഇഷാൻ കിഷൻ 17 റൺസെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസൺ ഈ മത്സരത്തിലും കളിച്ചില്ല.

• നെതർലൻഡ്‌സ് നിരയിൽ 23 പന്തിൽ 33 റൺസ് നേടിയ ബാസ് ഡി ലീഡെയാണ് ടോപ് സ്‌കോറർ. ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റും ശിവം ദുബെ രണ്ട് വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments