back to top
Thursday, May 28, 2026
Homeകായികംസഞ്ജു വീണ്ടും പരാജയം; കലിപ്പിൽ ആരാധകർ; തകർപ്പൻ പ്രകടനത്തോടെ ഇഷാൻ കിഷൻ; സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾ...

സഞ്ജു വീണ്ടും പരാജയം; കലിപ്പിൽ ആരാധകർ; തകർപ്പൻ പ്രകടനത്തോടെ ഇഷാൻ കിഷൻ; സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾ മങ്ങുന്നു?

നാഗ്പൂർ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ ലഭിച്ച സുവർണ്ണാവസരങ്ങൾ പാഴാക്കുന്ന സഞ്ജു സാംസണിനെതിരെ ആരാധകരോഷം. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലും ബാറ്റിംഗിൽ പരാജയപ്പെട്ടതോടെയാണ് സഞ്ജുവിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായത്. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത സഞ്ജു രണ്ടാം പോരാട്ടത്തിൽ കേവലം ആറ് റൺസിനാണ് പുറത്തായത്.

• രണ്ടാം മത്സരത്തിൽ ഡക്കാകേണ്ട അവസ്ഥയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് താരം വിക്കറ്റ് കളയുകയായിരുന്നു. സഞ്ജുവിനെ സപ്പോർട്ട് ചെയ്യാൻ ഇനി വയ്യെന്നും താരം ഇന്ത്യൻ ജേഴ്സി അർഹിക്കുന്നില്ലെന്നും പല ആരാധകരും എക്സിൽ (ട്വിറ്റർ) കുറിച്ചു. പിആർ ടീമിന്റെ സഹായത്തോടെയാണ് സഞ്ജു ടീമിലെത്തുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്.

• അതേസമയം, തിലക് വർമ്മയ്ക്ക് പകരക്കാരനായി ടീമിലെത്തിയ ഇഷാൻ കിഷൻ വെടിക്കെട്ട് പ്രകടനത്തോടെ അവസരം മുതലാക്കി. 32 പന്തിൽ 76 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. ഇഷാൻ ഫോമിലായതോടെ സഞ്ജുവിന്റെ ലോകകപ്പ് ടീമിലെ സ്ഥാനം തുലാസിലായി. മൂന്നാം ടി20യിൽ കൂടി പരാജയപ്പെട്ടാൽ സഞ്ജുവിന് പകരക്കാരനായി ഇഷാൻ ടീമിൽ സ്ഥാനമുറപ്പിച്ചേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments