പാലക്കാട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ റിമാൻഡ് കാലാവധി തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നീട്ടി. അന്വേഷണ സംഘത്തിന്റെ (SIT) അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
• മൂന്നാമതായി രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഈ മാസം 11-ാം തീയതിയാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എസ്.ഐ.ടി കോടതിയെ സമീപിച്ചത്. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ കഴിയുന്നത്. രാഹുലിന്റെ ജാമ്യഹർജിയിന്മേലുള്ള വാദം കോടതിയിൽ പൂർത്തിയായിട്ടുണ്ട്. ജാമ്യഹർജിയിൽ അടുത്ത ബുധനാഴ്ച കോടതി വിധി പ്രസ്താവിക്കും.


