back to top
Thursday, August 13, 2026
Homeകേരളംകേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയെന്ന് രാഹുൽ ഗാന്ധി; 'യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി...

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയെന്ന് രാഹുൽ ഗാന്ധി; ‘യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും’

കൊച്ചി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത് ചരിത്രവിജയമാണെന്നും ജനങ്ങളുടെ ശബ്ദം കേൾക്കാൻ ബിജെപിയും ആർഎസ്എസും തയ്യാറാകുന്നില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊച്ചിയിൽ യുഡിഎഫ് സംഘടിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സ്വത്തും അഭിമാനവും ചുരുക്കം ചിലരിലേക്ക് ഒതുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനായി രാജ്യത്തെ ജനാധിപത്യത്തെ നിശബ്ദമാക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങിക്കേട്ട തിരഞ്ഞെടുപ്പായി തദ്ദേശ പോരാട്ടം മാറി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. ആയിരക്കണക്കിന് യുവാക്കൾ തൊഴിൽ തേടി നാടുവിടുകയാണ്. ജനങ്ങളുമായി ഇഴുകിച്ചേരുന്ന, അവരുടെ പ്രശ്നങ്ങൾ കേൾക്കുന്ന സർക്കാരാകും യുഡിഎഫിന്റേതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments