back to top
Wednesday, March 18, 2026
Google search engine
Homeകേരളംകോടികളുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ്

കോടികളുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ്

കൊച്ചി: ദേശീയപാതാ വികസനം ഉൾപ്പെടെ കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിന് പുറമെ കേരള ധീവരസഭാ സുവർണജൂബിലി സമാപന സമ്മേളനത്തിലും, എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും അദ്ദേഹം പങ്കെടുക്കും. കൊച്ചിയിലെത്തുന്നതിന് മുന്നോടിയായി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ വിമർശിച്ച് പ്രധാനമന്ത്രി എക്‌സിൽ മലയാളത്തിൽ ട്വീറ്റ് ചെയ്തിരുന്നു.

• പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ:

• 11.45 AM: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരും. തുടർന്ന് ഹെലികോപ്റ്ററിൽ നാവികസേനാ ആസ്ഥാനത്തേക്ക്.

• 12.30 PM – 1.00 PM: മറൈൻ ഡ്രൈവിൽ നടക്കുന്ന കേരള ധീവരസഭയുടെ സുവർണജൂബിലി സമാപനസമ്മേളനത്തിൽ പങ്കെടുക്കും.

• തുടർന്ന് കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് റോഡ്‌ഷോ.

• 1.15 PM: കലൂർ സ്റ്റേഡിയം പരിസരത്തെ പ്രത്യേക വേദിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം.

• 2.15 PM – 3.15 PM: എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ. തുടർന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങും.

• ഉദ്ഘാടനം ചെയ്യപ്പെടുന്ന പ്രധാന പദ്ധതികൾ:

• മുംബൈ-കന്യാകുമാരി ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാത (2,650 കോടി രൂപ).

• വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ് (2,140 കോടി രൂപ).

• ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പലിൻ യൂണിറ്റ് (5,500 കോടി രൂപ).

• പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകൾ.

• ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം (അമൃത് ഭാരത് പദ്ധതി).

• ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈൻ വൈദ്യുതീകരണം. പാലക്കാട്-പൊള്ളാച്ചി പുതിയ ട്രെയിൻ ഫ്‌ലാഗ്ഓഫ്.

• കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാർ പദ്ധതി (ശിലാസ്ഥാപനം).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments