back to top
Monday, May 11, 2026
Homeകേരളംതിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ തീപിടിത്തം; 50-ഓളം രോഗികളെ സുരക്ഷിതമായി മാറ്റി; തീ നിയന്ത്രണവിധേയം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ തീപിടിത്തം; 50-ഓളം രോഗികളെ സുരക്ഷിതമായി മാറ്റി; തീ നിയന്ത്രണവിധേയം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപ്പിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് സംശയം.

രണ്ടാംനിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീനിലാണ് തീ പിടിച്ചത്. ഉടൻതന്നെ തീ അണയ്ക്കുകയും മെഷീൻ പുറത്തേക്ക് മാറ്റുകയും ചെയ്തു. മറ്റെവിടേക്കും തീ വ്യാപിച്ചിട്ടില്ല എന്നും ആശുപത്രി അധികൃതർ പറയുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 50-ഓളം രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. തീപ്പിടിത്തം ശ്രദ്ധയിൽപെട്ട ഉടൻതന്നെ എല്ലാ രോഗികളേയും മറ്റ് വാർഡുകളിലേക്ക് സുരക്ഷിതരായി മാറ്റിനിലവിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments