back to top
Wednesday, May 27, 2026
Homeകേരളംനാട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, യുവാവ് മരണപ്പെട്ടു

നാട്ടിലേക്കുള്ള മടക്കയാത്ര മരണയാത്രയായി; വിമാനത്തിൽ വെച്ച് ഹൃദയാഘാതം, യുവാവ് മരണപ്പെട്ടു

കണ്ണൂർ: ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തൃശൂർ സ്വദേശിയായ യുവാവ് അന്തരിച്ചു. വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരന്റെ മകൻ അഖിൽ (35) ആണ് മരിച്ചത്. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു അഖിലിന്റെ യാത്ര.

യാത്ര തുടങ്ങി ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അഖിലിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിനുള്ളിൽ അടിയന്തര വൈദ്യസഹായം നൽകാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില അതിവേഗം വഷളായി. കൊച്ചിയിലെത്താൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ, അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments