back to top
Thursday, May 28, 2026
Homeകേരളംപ്രചാരണച്ചൂടുയർത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ

പ്രചാരണച്ചൂടുയർത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ക്യാമ്പുകൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിൽ എത്തും. രണ്ട് പ്രമുഖ ദേശീയ നേതാക്കളുടെയും സന്ദർശനത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

എൻ.ഡി.എ ക്യാമ്പിന്റെ പ്രചാരണാർത്ഥം എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടത്തും. ഇതിനുപുറമെ തിരുവല്ലയിലും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കും. സംസ്ഥാനത്ത് ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള, എഫ്.സി.ആർ.എ (FCRA) നിയമ ഭേദഗതി തുടങ്ങിയ വിവാദങ്ങളിൽ പ്രധാനമന്ത്രി എന്ത് നിലപാട് വ്യക്തമാക്കുമെന്നതിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം, യു.ഡി.എഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് സജീവമാകും. രാവിലെ 10 മണിയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം, മൂന്ന് ജില്ലകളിലായി നാല് പരിപാടികളിലാണ് പങ്കെടുക്കുക. ആലപ്പുഴയിൽ നടക്കുന്ന പൊതുപരിപാടിയിലായിരിക്കും അദ്ദേഹം ആദ്യം പങ്കെടുക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments