back to top
Tuesday, July 28, 2026
Homeകേരളംമുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; 45 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ബസ് പൂർണ്ണമായും കത്തിനശിച്ചു

മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; 45 യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ബസ് പൂർണ്ണമായും കത്തിനശിച്ചു

കോട്ടയം: മുണ്ടക്കയം ടൗണിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മധുരയിൽ നിന്ന് എറണാകുളത്തേക്ക് 45 യാത്രക്കാരുമായി പോവുകയായിരുന്ന കോട്ടയം സ്വദേശിയുടെ ‘മോക്ഷ’ എന്ന ബസാണ് കത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി.

• ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം നിർത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയുമായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടരുകയും ബസ് പൂർണ്ണമായും കത്തിയമരുകയും ചെയ്തു. ബസിന്റെ സീറ്റുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൂർണ്ണമായി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments