back to top
Monday, May 11, 2026
Homeകേരളംകേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് ഹൈക്കമാൻഡ് നിരീക്ഷകർ; വിജയ്‌യുടെ കാര്യത്തിൽ തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു

കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ രണ്ട് ഹൈക്കമാൻഡ് നിരീക്ഷകർ; വിജയ്‌യുടെ കാര്യത്തിൽ തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു

ദില്ലി: കേരളത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിനായി രണ്ട് മുതിർന്ന നേതാക്കളെ നിരീക്ഷകരായി എഐസിസി നിയോഗിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും നിയമസഭാ കക്ഷി യോഗം ചേരുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തുമെന്നും നേതൃത്വം അറിയിച്ചു. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത ഡൽഹിയിലെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

അതേസമയം, തമിഴ്‌നാട്ടിൽ വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന പിസിസിയെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തി. ജനവികാരം മാനിച്ചുള്ള തീരുമാനമായിരിക്കും ഉണ്ടാവുകയെന്ന് കെ.സി. വേണുഗോപാൽ വ്യക്തമാക്കി. തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച എം.കെ. സ്റ്റാലിൻ തന്റെ മണ്ഡലമായ കൊളത്തൂരിൽ റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments