തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയെ അമർച്ച ചെയ്യുന്നതിനായി പോലീസ് നടത്തിയ ‘ഓപ്പറേഷൻ ഡി-ഹണ്ട്’ സ്പെഷ്യൽ ഡ്രൈവിൽ 38 പേർ അറസ്റ്റിലായി. ജനുവരി 31-ന് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വില്പനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1320 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
• വിവിധ ഇടങ്ങളിലായി 29 കേസുകൾ രജിസ്റ്റർ ചെയ്തു. മാരക മയക്കുമരുന്നായ എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡികൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക്സ് സെല്ലുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
• വിവരങ്ങൾ കൈമാറാൻ കൺട്രോൾ റൂം:
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് കൈമാറുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം സജ്ജമാണ്. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
ഫോൺ: 9497927797.


