back to top
Thursday, February 19, 2026
Google search engine
Homeകേരളംചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

ചിറയിൻകീഴിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

തിരുവനന്തപുരം: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ താമസിക്കുന്ന പ്രവീൺ (45) ആണ് മരിച്ചത്. കൊല്ലത്ത് ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേമുക്കാലോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കോർബ എക്സ്പ്രസ്സിന് മുന്നിലേക്കാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും പ്രവീൺ ചാടിയത്. ഉടൻ തന്നെ ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

• (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

RELATED ARTICLES

Most Popular

Recent Comments