back to top
Thursday, February 19, 2026
Google search engine
Homeകേരളംയുവാവിന്റെ ആത്മഹത്യ: സോഷ്യൽ മീഡിയയിലൂടെ ആരോപണമുന്നയിച്ച യുവതിക്കെതിരെ നിയമനടപടിയുമായി കുടുംബം

യുവാവിന്റെ ആത്മഹത്യ: സോഷ്യൽ മീഡിയയിലൂടെ ആരോപണമുന്നയിച്ച യുവതിക്കെതിരെ നിയമനടപടിയുമായി കുടുംബം

കൊച്ചി: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യൽ മീഡിയ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും വ്യക്തമാക്കി.

ദീപക് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നു. ഈ അപമാനഭാരമാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് മരണത്തിന് മുൻപ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

RELATED ARTICLES

Most Popular

Recent Comments