back to top
Wednesday, October 21, 2026
Homeകേരളംമിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചു; ഡ്രൈവർ പിടിയിൽ

മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ചു; ഡ്രൈവർ പിടിയിൽ

അങ്കമാലി: നെടുമ്പാശ്ശേരി അത്താണിക്കു സമീപം ആഡംബര കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവതികളും യുവാവും ദാരുണമായി മരിച്ചു. കർണാടക സുള്ള്യ സ്വദേശി ഇയ്യാസ് (21), വയനാട് കൽപറ്റ സ്വദേശി ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (21) എന്നിവരാണ് മരിച്ചത്. അപകടത്തിനുശേഷം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച മിനി കൂപ്പർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.

നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച (ഒക്ടോബർ 11) പുലർച്ചെ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ബിരുദധാരികളായ മൂവരും കാക്കനാട് തൃക്കാക്കരയിലെ സുക്കോയോ സ്റ്റോറിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം സ്കൂട്ടറിൽ അത്താണി ഭാഗത്തേക്ക് മടങ്ങുമ്പോഴാണ് പിന്നിൽ അമിതവേഗതയിലെത്തിയ ആഡംബര കാർ ഇടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ റോഡിന്റെ ഇരുവശങ്ങളിലേക്കും തെറിച്ച് തലയടിച്ചു വീഴുകയായിരുന്നു. മൂവരുടെയും മരണം തൽക്ഷണം സംഭവിച്ചു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇയ്യാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ചെങ്ങമനാട് ദേശം കുന്നുംപുറം സി.എ. ആശുപത്രി മോർച്ചറിയിലേക്കും ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments