back to top
Thursday, August 13, 2026
Homeകേരളംഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

ദുബൈ: കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് ഏപ്രിൽ 30 മുതൽ സർവീസുകൾ പുനരാരംഭിച്ചത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടാകും. ഇതിന് പുറമെ അമൃത്സർ, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, ലക്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽ നിന്നും ഗൾഫിലേക്ക് വിമാനങ്ങൾ പറക്കും.

ദുബൈ, അബുദാബി, ഷാർജ, റാസൽ ഖൈമ, അൽ ഐൻ, മസ്‌കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്‌റൈൻ, ദോഹ, കുവൈറ്റ് എന്നീ പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ. അവധിക്കാലം ആരംഭിക്കാനിരിക്കെ കുടുംബസമേതം യാത്ര ചെയ്യാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ഗുണകരമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments