back to top
Monday, June 8, 2026
Homeകായികംകോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ T20 ടൂർണ്ണമെൻറ്: റൈഡേർസ് സി.സിക്കും ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സിനും...

കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ T20 ടൂർണ്ണമെൻറ്: റൈഡേർസ് സി.സിക്കും ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസേഴ്സിനും വിജയം

തലശ്ശേരി: തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബും ടെലിച്ചറി ടൗൺ ക്രിക്കറ്റ് ക്ലബും സംയുക്തമായി കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻറെ സഹകരണത്തൊടെ സംഘടിപ്പിക്കുന്ന നാലാമത് സഖാവ് കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ T20 ക്രിക്കറ്റ്‌ ടൂർണ്ണമെൻറിന് തലശ്ശേരി കോണോർവയൽ സ്റ്റേഡിയത്തിൽ ആവേശത്തുടക്കം.

ടൂർണ്ണമെൻറ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് എ. അഭിമന്യു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ.പി സറീല, കേരള ടീം സെലക്ടർമാരായ റാണി വർഗീസ്, അഞ്ജന പോൾ, ഇ. റിൻസി, ഷബാന ജംഷിദ്, വിനീത റോച്ച എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആദ്യ മത്സരത്തിലെ പോരാട്ടം:

• വിജയികൾ: റൈഡേർസ് സി.സി (ജാസ്മിൻ ക്രിക്കറ്റ്‌ ക്ലബ്ബിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തി).

• സ്കോർ: ജാസ്മിൻ സി.സി 132/7 (20 ഓവർ). റൈഡേർസ് സി.സി 134/7 (18.3 ഓവർ).

• മികച്ച പ്രകടനങ്ങൾ: ജാസ്മിൻ സി.സിക്ക് വേണ്ടി എസ്.ആർ ഉർവശി 44 റൺസും കീർത്തി ജെയിംസ് 40 റൺസുമെടുത്തു. റൈഡർസ് സി.സിക്കു വേണ്ടി സി.എം.സി നജ്ല 38 റൺസെടുത്തു. റൈഡഴ്സിന്റെ സൂര്യ സുകുമാർ 4 വിക്കറ്റുകൾ വീഴ്ത്തി.

• പുരസ്കാരങ്ങൾ: കളിയിലെ താരമായി സൂര്യ സുകുമാറിനെയും, ഇമ്പാക്ട് താരമായി എം. ശിവാനിയെയും തിരഞ്ഞെടുത്തു.

രണ്ടാം മത്സരത്തിലെ പോരാട്ടം:

• വിജയികൾ: ക്രൈസ്റ്റ് കോളേജ് റേസ് ബ്ലാസർസ് (ടെലിച്ചറി ടൗൺ സി.സി ക്ലൗഡ്ബറിയെ 3 വിക്കറ്റിന് പരാജയപ്പെടുത്തി).

• സ്കോർ: ടെലിച്ചറി ടൗൺ സി.സി 133/5 (20 ഓവർ). ക്രൈസ്റ്റ് കോളേജ് 134/7 (19.1 ഓവർ).

• മികച്ച പ്രകടനങ്ങൾ: ടെലിച്ചറിക്കു വേണ്ടി അനന്യ കെ. പ്രദീപ് 42 റൺസും അഷിമ ആന്റണി 41 റൺസുമെടുത്തു. ക്രൈസ്റ്റ് കോളേജിന് വേണ്ടി കെ.ആർ നിതുന 31 റൺസെടുത്തു.

• പുരസ്കാരങ്ങൾ: കളിയിലെ താരമായി കെ.ആർ നിതുനയെയും, ഇമ്പാക്ട് താരമായി എം.പി അലീനയെയും തിരഞ്ഞെടുത്തു.

നാളത്തെ (ഏപ്രിൽ 23, വ്യാഴം) മത്സരങ്ങൾ:

• രാവിലെ: സുൽത്താൻ സിസ്റ്റേഴ്സ് ബി.കെ 55 സി.സി 🆚 റൈഡർസ് സി.സി.

• ഉച്ചയ്ക്ക് ശേഷം: ടെലിച്ചറി ടൗൺ സി.സി ക്ലൗഡ്ബറി 🆚 കോസ്മോസ് സി.സി നെസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments