back to top
Monday, June 8, 2026
Homeകേരളംവാൽപ്പാറ ദുരന്തം: മരിച്ച 9 മലയാളികളെയും തിരിച്ചറിഞ്ഞു; നാടിനെ കണ്ണീരിലാഴ്ത്തി അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും വിയോഗം

വാൽപ്പാറ ദുരന്തം: മരിച്ച 9 മലയാളികളെയും തിരിച്ചറിഞ്ഞു; നാടിനെ കണ്ണീരിലാഴ്ത്തി അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും വിയോഗം

പൊള്ളാച്ചി: തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് മലയാളികളെയും തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാങ്ങ് ജി.യു.പി സ്‌കൂളിലെ ഒരു അധ്യാപികയും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു കുട്ടിയടക്കമാണ് ഒൻപത് പേർക്ക് ജീവൻ നഷ്ടമായത്.

അപകടത്തിൽ മരിച്ചവർ:

• അജിത (54): പാങ്ങ് ജി.എൽ.പി.എസ് പ്രധാനാധ്യാപിക. പുലാമന്തോൾ പാലൂർ സ്വദേശിനി. (കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ പ്രധാനാധ്യാപികയാണ്. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. മക്കൾ: അഭിരാമി, അവന്തിക).

• ആശ (41): പാങ്ങ് ജി.എൽ.പി സ്‌കൂൾ അധ്യാപിക. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശിനി. (ഭർത്താവ്: ജിതേഷ്. മക്കൾ: ഐശ്വര്യ, അക്ഷര, അശ്വത്).

• ഷക്കീല (37): പാങ്ങ് ജി.യു.പി.എസ് അധ്യാപിക.

• റംല (52)

• സുഹ്‌റ (43)

• മജീദ് (43)

• സജിത (45)

• റുക്കിയ (39)

• ഹിഷാം (12)

പരിക്കേറ്റ് ചികിത്സയിലുള്ളവർ:

പത്ത് വയസ്സുകാരനായ മസ്‌നീൻ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments