back to top
Monday, July 27, 2026
Homeകേരളംമരക്കൊമ്പ് മുറിക്കുന്നതിനിടെ ടെറസ്സിൽ നിന്നു വീണു മരിച്ചു

മരക്കൊമ്പ് മുറിക്കുന്നതിനിടെ ടെറസ്സിൽ നിന്നു വീണു മരിച്ചു

കാഞ്ഞങ്ങാട്: വീടിൻ്റെ രണ്ടാം നിലയിലെ ടെറസ്സിൽ വെച്ച് മാവിൻ്റെ കൊമ്പ് മുറിക്കുമ്പോൾ അബദ്ധത്തിൽ തെന്നി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.അതിഞ്ഞാൽ തെക്കേപുറത്തെ കമ്മാടത്ത് ഹൗസിൽ കെ പി അബ്ദുൽ ഹക്കീം(57) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തെക്കേ പുറത്തെ മുഹമ്മദ് കുഞ്ഞി – അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ:ഹംനത്ത്. മക്കൾ: ആഷിർ , ഹാമിഷ്, ഹാത്തിം, മുഹമ്മദ്. സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, ഡോ. അബ്ദുൾ റഹ്‌മാൻ, കുഞ്ഞഹമ്മദ്, സലാം, ഖദീജ, സുഹ്‌റ , ബീഫാത്തിമ, നഫീസത്ത് പരേതനായ ഹംസ.
ഇക്കഴിഞ്ഞ മാർച്ച് 24 ന് രാവിലെ 10.30 മണിക്കാണ് സംഭവം. വീടിൻ്റെ രണ്ടാം നിലയിലെടെറസിൽ വെച്ച് മാവിൻ്റെ കൊമ്പ് മുറിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ മംഗലാ പുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൊസ്ദുർഗ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments