back to top
Friday, October 23, 2026
Homeകായികംവനിതാ ഏഷ്യ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്; ഫൈനലിൽ ശ്രീലങ്കയെ തകർത്തത് 72 റൺസിന്

വനിതാ ഏഷ്യ കപ്പ് ടി20 കിരീടം ഇന്ത്യയ്ക്ക്; ഫൈനലിൽ ശ്രീലങ്കയെ തകർത്തത് 72 റൺസിന്

വനിതാ ഏഷ്യ കപ്പ് ട്വന്റി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ 72 റൺസിന് തകർത്താണ് ഇന്ത്യ തങ്ങളുടെ എട്ടാം കിരീടം നേടിയത്. 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 111 റൺസിന് പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസെടുത്തത്. സ്മൃതി മന്ഥനയും ഷഫാലി വർമയും അർധ സെഞ്ചുറി നേടി. 39 പന്തുകളിൽ നിന്ന് 68 റൺസാണ് ഷെഫാലി നേടിയത്. 39 പന്തുകളിൽ നിന്ന് സ്മൃതി 59 റൺസ് സ്കോർ ചെയ്തു. റിച്ച ഘോഷ് (13 പന്തിൽ 17), ജി. കമാലിനി (അഞ്ച് പന്തിൽ 15), ഹർമൻപ്രീത് കൗർ (14 പന്തിൽ 14) എന്നിവരാണ് ഇന്ത്യയ്ക്കായി പൊരുതിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്കായി 32 പന്തിൽ നിന്ന് 36 റൺസെടുത്ത ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ആണ് ടോപ് സ്കോറർ. നിലാക്ഷിക സില്‍വ 16 പന്തിൽ നിന്ന് 22 റൺസും, വിഷ്മി ഗുണരത്നെ 22 പന്തിൽ 20 റൺസും നേടി. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീ ചരണിയാണ് ലങ്കൻ ബാറ്റിംഗ് നിരയെ തകർത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments